എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയില്‍ നിന്നും ചെമ്ബ് പാത്രം ലഭിച്ചു. രത്‌നവും സ്വർണ രൂപങ്ങളും ചെമ്ബ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. ‘ഗോമേദകം’ എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു. 340 മില്ലിഗ്രാം ആണ് ഇതിന്റെ തൂക്കം.

9 സ്വർണ രൂപങ്ങളും പഞ്ചലോഹ കഷ്ണങ്ങളും ഓടിന്റെ കൊടിവിളക്കും പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും കണ്ടെത്തിയിരുന്നു. കൊച്ചി രാജാവിന്റെ കാലത്തെ ചെമ്ബ് നാണയവും കണ്ടെത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വസ്തുക്കള്‍ പരിശോധിച്ചത്. കണ്ടെത്തിയ വസ്തുക്കളെല്ലാം ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കുമ്ബോള്‍ അവിടെത്തന്നെ നിക്ഷേപിക്കും എന്നാണ് ദേവസ്വം അധികൃതർ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗണപതി, സുബ്രഹ്മണ്യൻ, കരുനാഗ പ്രതിഷ്ഠകളാണ് ശ്രീകോവിലിലുള്ളത്. കാലപ്പഴക്കം മൂലം തകരാറുള്ളതിനാലാണ് പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചത്. ഗണപതിയുടെ ശ്രീകോവിലിന് ഏറെ പ്രത്യേകതളുണ്ടെന്നാണ് വിവരം. ചുറ്റമ്ബലത്തിലെ നാഗ പ്രതിഷ്ഠയും അത്യപൂർവ്വമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക