ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ വല വീശി പിടിക്കുന്നത്. ലൈവ് സ്ട്രീമിങ്ങിനും റിയൽ മീറ്റപ്പിനും എന്ന പേരിൽ പരസ്യം നൽകിയാണ് പെൺവാണിഭ സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കുന്നത്.

യുവാക്കളും കോളേജ് വിദ്യാർത്ഥികളും കൗമാരക്കാരും വരെ ഈ മായിക വലയത്തിൽ വീണ് ശൃംഖലയിലെ ഇടപാടുകാരായി മാറുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇങ്ങനെ യുവാക്കളുടെ കയ്യിൽ നിന്ന് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും കൈപ്പറ്റുന്നത്. ഡേറ്റിംഗ് ആപ്പുകൾ നിയമവിധേയം ആണെങ്കിലും ഇവയുടെ മറവിൽ നടക്കുന്നത് ലൈംഗിക വ്യാപാരമാണ് എന്ന വസ്തുത ഏറെ ഭയപ്പെടുത്തുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂർത്തിയാകാത്തവർ പോലും ഇത്തരം ആപ്പുകൾക്ക് അടിമയായി പണം കണ്ടെത്തുവാൻ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കാര്യങ്ങളൊക്കെ വ്യക്തമായിട്ടും അധികൃതർ ഇത്തരം ആപ്പുകളിലെ ഇടപാടുകാർക്കെതിരെ നടപടി സ്വീകരിക്കാറില്ല. സമൂഹത്തിന് ഇത്തരം ആപ്പുകൾ ഉയർത്തുന്ന ഭീഷണി മുൻ നിർത്തി അടിയന്തര ഇടപെടൽ ഉണ്ടായില്ല എങ്കിൽ ഒരു തലമുറയെ തന്നെ ഇവർ വഴിതെറ്റിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക