പുതുവൈപ്പിൻ ബീച്ച്‌ കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റില്‍ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ.

കൂട്ടുകാരുമായി ബീച്ച്‌ കാണാനെത്തിയതായിരുന്നു ഫൈഹ. കടലില്‍ ഇറങ്ങിയ വിദ്യാർത്ഥിനികളില്‍ ഒരാളായ സിൻസിന ഒഴിക്കില്‍പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍, ഫൈഹയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്, എല്‍എൻജി ടെർമിനല്‍ പരിസരത്ത് നിന്ന് ഫൈഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക