ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.അമ്മയും സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ അച്ഛൻ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തുന്നത്. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനൂജ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക