ഇൻസ്റ്റാഗ്രാമില്‍ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നല്‍കിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കില്‍ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസില്‍ “നട്ടെല്ലുള്ള ഒരുത്തനുമില്ല” എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു. പോലീസ് അലംഭാവം കാണിക്കുന്നതില്‍ അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ഒന്നരവർഷം മുമ്ബ് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നുമായില്ല എന്ന് കടുത്ത ഭാഷയില്‍ വിമർശിക്കുന്നതിനൊപ്പം ഇനിയെങ്കിലും തന്റെ ഭാര്യയെ അധിക്ഷേപിക്കുന്ന വ്യക്തിയെ കണ്ടെത്താനുള്ള ആർജ്ജവം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വീഡിയോയില്‍ ഭക്തൻ പറയുന്നു. പ്രതി ഇപ്പോള്‍ ബോസ്റ്റണിലാണ് ഉള്ളത് എന്നും സുജിത് ഭക്തൻ വ്യക്തമാക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
താങ്കളുടെ ഭാര്യയെ തെറിവിളിക്കുന്ന ആളെ പിടിക്കാൻ, കേരള പോലീസിന് സമയം കിട്ടുമോ എന്നറിയില്ല..കാരണം അതിനേക്കാള്‍ വലിയ ഗൗരവം ഏറിയ വേറെ കേസുകള്‍ ഉണ്ട്.. പിന്നെ പോലീസ് ഡിപ്പാർട്ട്മെന്റ് ആളുകള്‍ കുറവാണ്… എന്നാണ് ഒരാള്‍ പ്രതികരിച്ചത്.കേരള പോലീസിന് രാജ്യം വിട്ടുള്ള ഏത് പ്രതിയെയും പിടിക്കാൻ പരിമിതിയുണ്ട്… മറ്റൊരാള്‍. ഭായ് കേരള പോലീസിന് വേറെ എന്തൊക്കെ പണിയുണ്ട്. .നിങ്ങള്‍ അല്ലെ രാജ്യം ചുറ്റുന്നത്. .കണ്ട് പിടിക്ക്..പിന്നെ ബ്രോ രാജ്യത്തിന് പുറത്തുള്ള ഒരു പ്രതിയെ പിടികൂടണം എങ്കില്‍ അതിന് കുറേ വ്യവസ്ഥകള്‍ ഉണ്ട്. സ്വന്തമായി ഒരു പേജ് ഉണ്ട് എന്ന് കരുതി വിഡ്ഢിത്തരം ഇങ്ങനെ വിളിച്ചു പറയണോ എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്.

















