സിപിഎം നേതാവ് കെ.ജെ ഷൈൻ നല്‍കിയ പരാതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ, യൂട്യൂബർ കെ.എം.ഷാജഹാൻ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ സൈബർ പോലീസ് ഇരുവർക്കും നോട്ടീസ് നല്‍കിയിരിന്നു.

കഴിഞ്ഞദിവസം ഇരുവരുടെയും വീട്ടില്‍ പ്രത്യേക അന്വേഷണ സംഘവും പറവൂർ പോലീസും പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കേസില്‍ മലപ്പുറം സ്വദേശിയായ കൊണ്ടോട്ടി അബു എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന യാസർ എടപ്പാളിനെയും പ്രതിചേർത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എം റെജിക്കെതിരെ ഇന്നലെ കെ.ജെ ഷൈൻ പരാതി നല്‍കിയിരുന്നു. കേസില്‍ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത് അടക്കമുള്ളവരെ പ്രതിചേർക്കുന്ന കാര്യത്തില്‍ മെറ്റാ റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണസംഘം തീരുമാനമെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക