കോളേജ് കോഴ്‌സുകളുടെ ഫീസ് വർദ്ധനവിനെതിരെ ബുധനാഴ്ച എസ്.എഫ്.ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തില്‍ പൊലീസിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ പൂർണ്ണമായി തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.മാർച്ചിനിടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് ബ്ലേഡുകളോ റേസറുകളോ ഉപയോഗിച്ചെന്ന സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ബാരിക്കേഡുകള്‍ കെട്ടാൻ ഉപയോഗിച്ച കയറുകള്‍ മുറിക്കാൻ കൊണ്ടുവന്ന ബ്ലേഡുകള്‍ ഉപയോഗിച്ച്‌ പൊലീസ് തങ്ങളെ ആക്രമിച്ചെന്നും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്നുമാണ് സിപിഎമ്മിന്റെയും എസ്‌എഫ്‌ഐയുടെയും ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി ഈ ആരോപണം ശക്തമായി നിഷേധിച്ചു. പൊലീസുകാരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ആരാണ് ഇത്രയധികം ബ്ലേഡുകള്‍ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ലത്തി കൈയ്യാളുന്ന പൊലീസുകാർ ബ്ലേഡ് ഉപയോഗിക്കുക അസാധ്യമാണെന്നും, നൂറുകണക്കിന് ബ്ലേഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഇത്തരം അക്രമാസക്തമായ സമരമുറകള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക