സംസ്ഥാന പൊലീസ് വകുപ്പിലെ നോണ്‍-ഐപിഎസ് സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് പ്രൊമോഷനുകളും സ്ഥലംമാറ്റങ്ങളും അനുവദിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2026 വര്‍ഷത്തെ ഒഴിവുകളിലേക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏറ്റവും മുതിര്‍ന്ന എട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (DySP) ഉദ്യോഗസ്ഥര്‍ക്കാണ് എസ്.പി തസ്തികയിലേക്ക് റഗുലര്‍ അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ നല്‍കിയിട്ടുള്ളത്.

പ്രൊമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥര്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ഇമ്മാനുവല്‍ പോള്‍: ഇടുക്കി അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (VACB) സതേണ്‍ റേഞ്ച് എസ്.പി ആയി നിയമിച്ചു.
  • ചന്ദ്രന്‍ എ. പി: കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കൊച്ചി സിറ്റി ക്രൈം & അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡി.സി.പി ആയി നിയമിച്ചു.
  • നിയാസ് പി: സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് (SSB) ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം എസ്.സി.ആര്‍.ബി (SCRB) ലേക്ക് മാറ്റി നിയമിച്ചു.
  • ഷാജി കെ. എസ്: വയനാട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയി നിയമിച്ചു.
  • മധു ബാബു എം. ആര്‍: കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹം കോഴിക്കോട് ട്രാഫിക് നോര്‍ത്ത് സോണ്‍ എസ്.പി ആയി ചുമതലയേല്‍ക്കും.
  • ഷംസുദ്ദീന്‍ എസ്: കോഴിക്കോട് സിറ്റി പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ എറണാകുളം സി.ബി.സി.യു II (CBCU II) ലേക്ക് നിയമിച്ചു.
  • ദേവദാസന്‍ സി. എം: കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസിലെ അഡീഷണല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് വിജിലന്‍സ് (VACB) സ്‌പെഷ്യല്‍ സെല്‍ എസ്.പി ആയി നിയമിച്ചു.
  • വി. ജി രവീന്ദ്രനാഥ്: സിയാലിലെ (CIAL) സീനിയര്‍ മാനേജര്‍ സെക്യൂരിറ്റി പദവിയിലുണ്ടായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സി.ബി.സി.യു I (CBCU-I) ലേക്കാണ് പ്രൊമോഷനോടെ നിയമിച്ചിരിക്കുന്നത്.

സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍:

  • അമ്മിണിക്കുട്ടന്‍: തിരുവനന്തപുരം വിജിലന്‍സ് (VACB) SIU-I എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥലംമാറ്റി.
  • ബാലകൃഷ്ണന്‍ നായര്‍: കണ്ണൂര്‍ & കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് വിജിലന്‍സ് നോര്‍തേണ്‍ റേഞ്ച് എസ്.പി ആയി നിയമിച്ചു.
  • ബി. അനില്‍കുമാര്‍ (Sr.): തിരുവനന്തപുരം സി.ബി.സി.യു I-ല്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് (SSB) എസ്.പി ആയി നിയമിച്ചു.
  • അജിത് കുമാര്‍ .ജി. എല്‍: തിരുവനന്തപുരം എസ്.എസ്.ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എസ്.പി (ഇന്റലിജന്‍സ്) ആയിരുന്ന ഇദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് (VACB) SIU-II എസ്.പി ആയി ചുമതലയേല്‍ക്കും.
  • ശ്യാംലാല്‍. ടി: കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം എസ്.എസ്.ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എസ്.പി (ഇന്റലിജന്‍സ്) തസ്തികയിലേക്ക് മാറ്റി നിയമിച്ചു.
  • ഷീന്‍ തറയില്‍: പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എന്‍.ആര്‍.ഐ സെല്‍ എസ്.പി ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം സിറ്റി ക്രൈം & അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി പദവിയിലേക്ക് മാറ്റിനിയമിച്ചു.
  • സക്കറിയ മാത്യു: നിലവില്‍ തിരുവനന്തപുരം സിറ്റി ക്രൈം & അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ആയിരുന്ന ഇദ്ദേഹത്തെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എന്‍.ആര്‍.ഐ സെല്‍ എസ്.പി ആയി നിയമിച്ചു.
  • വേണുഗോപാലന്‍ .കെ. വി: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന ഇദ്ദേഹത്തെ കണ്ണൂര്‍ & കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.പി ആയി സ്ഥലംമാറ്റി
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക