പശ്ചിമ ബംഗാളിലെ ഹൗറയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് പൊതുവഴിയില്‍ അശ്ലീലപ്രദർശനം നടത്തിയ യുവാവിനെ സാഹസികമായി പിടികൂടി.ബി.ടി റോഡിലൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ കോണ്‍സ്റ്റബിളിന് നേരെയാണ് ഡെലിവറി ബോയായ ആകാശ് ഘോഷ് നഗ്നതാപ്രദർശനവും അശ്ലീല ആംഗ്യങ്ങളും നടത്തിയത്.

താൻ അതിക്രമം കാണിക്കുന്നത് ഡ്യൂട്ടിയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥയോടാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അപമാനം കണ്ട് ഭയന്നോടാൻ തയ്യാറാകാതിരുന്ന വനിതാ ഉദ്യോഗസ്ഥ, ഉടൻ തന്നെ സ്കൂട്ടർ നിർത്തി പ്രതിയെ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കോളറില്‍ പിടികൂടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് ജനത്തിരക്കേറിയ വഴിയിലൂടെ ഇയാളെ ഒട്ടും മടിക്കാതെ 400 മീറ്ററോളം കാല്‍നടയായി നടത്തിച്ചാണ് അവർ തൊട്ടടുത്ത ഖർദ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.യുവതി ധീരതയോടെ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കണ്ടുനിന്ന നാട്ടുകാരിലും യാത്രക്കാരിലും വലിയ അമ്പരപ്പുണ്ടാക്കി. സ്റ്റേഷനിലെത്തിച്ച പ്രതിക്കെതിരെ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക