കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച്‌ ഗവർണർ രാജേന്ദ്ര ആർലേക്കർ. വക്കീല്‍ ഫീസ് നല്‍കാനാണ് സർവകലാശാലകള്‍ക്ക് നിർദേശം നല്‍കിയത്. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകള്‍ക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും ചേർന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്.കേസുകള്‍ക്ക് ചെലവായ തുക സർവകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവൻ അയച്ച കത്തില്‍ പറയുന്നു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് കത്തിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക