എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡ് പ്രതി ചോറ്റാനിക്കര സ്വദേശി രാജേഷി(49)നെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയില്‍ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ മാസം 3ന് ചാരായ വാറ്റുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇയാള്‍ റിമാൻഡിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിവാഹിതനാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന അമ്മയും സഹോദരിയും എത്തിയാലുടൻ മൃതദേഹം വിട്ടുനില്‍ക്കുമെന്ന് ഇൻഫോപാർക്ക് പൊലീസ് അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















