വയനാട്ടില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്ബില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 4.41 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരുവരും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലർച്ചെ കല്‍പ്പറ്റ നഗരത്തിന് സമീപം ലക്കിടിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

സർക്കിള്‍ ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സർക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഷാരൂഖ് ഷഹിലും ഷബീനയും കാറിലെത്തിയത്. വാഹനം നിർത്താൻ ആവശ്യപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവർ പരുങ്ങലിലായി. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കം കാറിനുള്ളില്‍ വിശദമായി പരിശോധന നടത്തിയതോടെ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, കെ എം അബ്ദുല്‍ ലത്തീഫ്, എ എസ് അനീഷ്, പി ആർ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക