ലോകത്തെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് അല്‍ബേനിയ. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) മേഖല കൈകാര്യം ചെയ്യുന്നതിനുള്ള മന്ത്രിയെ നിയമിച്ചതാണെന്ന് കരുതിയെങ്കില്‍ തെറ്റി.ഇത് ആ മന്ത്രിയല്ല. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ നിർമിച്ച വിർച്വല്‍ മന്ത്രിയാണ് അല്‍ബേനിയയില്‍ അധികാരമേറ്റിരിക്കുന്നത്. ഡിയേല (Diella) എന്നാണ് പേര്.

വെറുതെ പ്രദർശനത്തിന് വേണ്ടിയല്ല ഈ ഉദ്യമം. അല്‍ബേനിയൻ (Albania) ഭരണകൂടം കാര്യമായി തന്നെയാണ്. രാജ്യത്തെ പൊതുഭരണകാര്യങ്ങളും പൊതുചെലവുകളും നിരീക്ഷിക്കാനും അഴിമതി തുടച്ചുനീക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. സെപ്റ്റംബർ 11 ന് ടിറാനയില്‍ നടന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ അസംബ്ലി ചടങ്ങിലാണ് എഐ മന്ത്രിയെ അവതരിപ്പിച്ചത്.രാജ്യത്ത് ഒരിക്കല്‍ ഒരു ഡിജിറ്റല്‍ മന്ത്രിയോ എഐ പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി റാമ കഴിഞ്ഞ വർഷം പറഞ്ഞിരുന്നുവെങ്കിലും അത് ഇത്രവേഗം യാഥാർഥ്യമാവുമെന്ന് ആരും കരുതിയിരുന്നില്ല. അല്‍ബേനിയൻ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത ഏക അംഗമാണ് ഇപ്പോള്‍ ഡിയേല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയെന്ന നിലയില്‍ സുപ്രധാന ചുമതലകളാണ് സർക്കാർ ഡിയേലക്ക് നല്‍കിയിരിക്കുന്നത്. സർക്കാർ സ്വകാര്യ കമ്ബനികള്‍ക്ക് നല്‍കുന്ന എല്ലാ ടെൻഡറുകളും ചെലവുകളും കമ്ബനികളുടെ യോഗ്യതയും ഇനി ഡിയേല പരിശോധിക്കും. ടെൻഡറുകള്‍ക്കായി ലോകത്തെവിടെ നിന്നും യോഗ്യരായ ആളുകളെ കണ്ടെത്താനും ഡിയേലയ്ക്ക് അധികാരമുണ്ട്.

ടെൻഡറുകള്‍ നല്‍കുന്നതില്‍ മനുഷ്യരായ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുണ്ടാകുന്ന മുൻവിധികളും താത്പര്യങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മാത്രവുമല്ല ഈ മന്ത്രിക്ക് ശമ്ബളം വേണ്ട.പോലീസിന്റേയും പട്ടാളത്തിന്റേയും അകമ്ബടിയോ ആവശ്യമില്ല. ഏല്‍പിച്ച പണി കൃത്യമായി ചെയ്യും. കൈക്കൂലി വാങ്ങുമെന്ന ഭയവും വേണ്ട.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കഥാപാത്രമായ (AI Character) ഡിയേലക്ക് മനുഷ്യരു‍ടെ മേല്‍നോട്ടം ആവശ്യമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ സർക്കാർ പങ്കുവെച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക