കേരളത്തിലെ മയക്കുമരുന്ന് വിതരണത്തിലും വിപണനത്തിലും പോലീസുകാർക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ചില സമുന്നത നേതാക്കന്മാർക്കും പങ്കുണ്ടെന്നും തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവൻ തലതൊട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ് എന്നും അഡ്വക്കേറ്റ് ജയശങ്കർ. ഒരു സ്വകാര്യ യൂട്യൂബ് ചാനലില്‍ തന്റെ ദൈനംദിന രാഷ്‌ട്രീയ വിശകലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാറുകാരെ കൈവിട്ട് സഹായിക്കുന്ന കാര്യത്തില്‍ ഈ സർക്കാരിനെപ്പോലെ ഇത്ര ഉദാരമനസ്ഥിതി കാണിച്ച ഒരു സർക്കാർ കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതുകൂടാതെ ഈ ലഹരിയുടെ ഉപയോഗവും അതിന്റെ വിതരണവും വിപണനവും ഒക്കെ ഇത്ര കാര്യക്ഷമമായി നടത്തിയ വേറൊരു സർക്കാരും ഇല്ല. കഞ്ചാവ് വേണോ കിട്ടും ഹെറോയിൻ വേണോ അതും കിട്ടും, എല്‍ എസ് ഡി വേണോ കിട്ടും, എംഡിഎംഐ ആണെങ്കില്‍ ഏത് മുറുക്കാൻ കടയിലും കിട്ടും എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്.”, അഡ്വക്കേറ്റ് ജയശങ്കർ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എല്ലാ സ്കൂളുകളുടെയും 101 മീറ്ററിന് പുറത്ത് ഒരു സ്റ്റാമ്ബ് വില്‍ക്കുന്ന ആളുകളെ നിങ്ങള്‍ കാണും. ഈ സ്റ്റാമ്ബ് എന്നത് സ്കൂള്‍ കുട്ടികള്‍ വാങ്ങിച്ച്‌ നാക്കിന്റെ അടിയില്‍ വെക്കുന്ന ഒരു ലഹരി വസ്തുവാണ്. ഇത് പോലീസുകാര് വിചാരിച്ചാല്‍ സ്ഥലത്തെ പോലീസ് സബ് ഇൻസ്പെക്ടർ വിചാരിച്ചാല്‍ 24 മണിക്കൂറും കൊണ്ട് നിർത്താവുന്ന ഒരു കാര്യമാണ്. പക്ഷേ ഒരു സബ് ഇൻസ്പെക്ടറും അതിന് തുനിയുകയില്ല കാരണം തുനിഞ്ഞാല്‍ പിന്നത്തെ മാസം അവൻ ശമ്ബളം വാങ്ങിക്കുന്നത് കാസർകോട്ട് നിന്നായിരിക്കും”. അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു.

“വലിയ മാഫിയ ഇതിന്റെ പുറകില്‍ പ്രവർത്തിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന്മാരുണ്ട്, രാഷ്‌ട്രീയ നേതാക്കന്മാരുണ്ട്, മറ്റു പൊതുകാര്യ പ്രസക്തന്മാരായ ആളുകള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ദുഷിതവലയം ഇതിനകത്ത് ഉണ്ട് അവരാണ് ഈ സാധനം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ മാർക്സിസ്റ്റ് പാർട്ടിയുടെ ചില സമുന്നത നേതാക്കന്മാർക്കും പങ്കുണ്ട്”.

“ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ശരിയാണെങ്കില്‍ ഈ തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവനും തലതൊട്ടപ്പൻ അഥവാ ഗോഡ് ഫാദർ എന്ന് പറയുന്നത് നമ്മുടെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ്. ഇതുകൊണ്ട് ഒരിക്കലും പോലീസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല എക്സൈസുകാർക്ക് സത്യസന്ധമായി പ്രവർത്തിക്കാൻ പറ്റുകയില്ല”,അഡ്വ. ജയശങ്കർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക