പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. കൂടെ സോഷ്യല്‍ മീഡിയയില്‍ സംഘർഷങ്ങളെ എതിർത്തും അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ ആണ് വരുന്നത്. അത് ഒർജിനല്‍ ഫാക്‌ട് ആണോ എന്നുപോലും പലപ്പോഴും തോന്നാറുണ്ട്. അതില്‍ കൂടുതല്‍ അപകടകാരി എഐ വീഡിയോസ് ആണ് ചിലർ അത് കണ്ട് വിശ്വസിക്കാനും സാധ്യതകള്‍ ഏറെയാണ്.
അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിആർഹുൻസ്‌കെപ്രൈസ് എന്ന പേജിലാണ് ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വാട്ട് നൗ? എന്ന ഹെഡ്‍ ലൈൻ ഓടെയാണ് എഐ വീഡിയോ തുടങ്ങുന്നത്.
ശേഷം കാണുന്നത്റെയില്‍വേ പ്ലാറ്റ്ഫോമിന് മുന്നിലൂടെ സ്റ്റൈലായി നടന്നുവരുന്ന ഖൊമേനി. കൂടെ മാസ്സിട്ട് വരുന്ന റഷ്യൻ പ്രസിഡന്റ് പുടിനും, കിം ജോങ്ങും. ഇതെല്ലാം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്ന ട്രംപും,നെതന്യാഹുവും. പെട്ടെന്ന് ട്രെയിൻ ബ്ലാസ്റ്റ് കണ്ട് വിരണ്ടോട്ടം. ഇങ്ങനെയാണ് വീഡിയോ പോകുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ ചൂട് പിടിക്കുകയാണ്.എഐ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ്.

















