വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്ബ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നുനേതാക്കള്‍ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. ടി സിദ്ധിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചു. പറഞ്ഞ പണം തന്നില്ല. തന്റെ ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.
താൻ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല. ജൂണ്‍ 30നുള്ളില്‍ പാർട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ തങ്ങളറിയാതെ എംഎല്‍എയുടെ പിഎ ആ എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയി. കോണ്‍ഗ്രസ് എന്ന പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

















