വീട്ടില്‍നിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തൻ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വർണം മോഷണം പോയത്. കേസില്‍ സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്ബലത്ത് നെടിയത്ത് വീട്ടില്‍ ഗോപിക (27) പിടിയിലായി.

വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.സാബുഗോപാലന്റെ ബന്ധുവിന്റെ 11 പവൻ സ്വർണം ലോക്കറില്‍ വെക്കാൻ രണ്ടാഴ്ച മുമ്ബ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വർണം തിരികെ എടുക്കാൻ ഗോപിക പോയിരുന്നു. സ്വർണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച്‌ നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ വസ്തുത അറിയാൻ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടർന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വർണം ആ വീട്ടില്‍ നിന്നു കണ്ടെത്തി. തുടർന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു.

ഇതില്‍ നിന്ന് കഴിഞ്ഞവർഷം സാബു ഗോപാലന്റെ വീട്ടില്‍നിന്നു കാണാതായ പതിന്നാലരപ്പവന്റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെക്കൊണ്ട് വില്‍പ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച്‌ ഗോപികയുടെ പണയത്തില്‍ ഇരുന്ന സ്വർണം എടുക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക