റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം. പ്രതിയായ നികേഷ് ഭഗവാൻ ഷിൻഡെ ഇപ്പോൾ കാമോത്തേയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലാണ്, ഇയാൾക്കെതിരെ ഖണ്ഡേശ്വർ പോലീസ് കേസെടുത്തിട്ടുണ്ട്.

ജാഗ്രതി ഹരേഷ് സത്വെ (22) ആണ് മരിച്ചത്. പ്രതി യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധം ഉണ്ടെന്ന തെറ്റി ധാരണയിൽ ആണ് കൊലപാതകം ചെയ്തത്. ന്യൂ പൻവേലിലെ ജ്യോതി അപ്പാർട്ട്‌മെൻ്റിലെ താമസക്കാരായ സത്‌വെയും ഷിൻഡേയും മംഗോണിലെ സ്വദേശികളാണെന്നും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഖണ്ഡേശ്വർ പോലീസ് സ്‌റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സ്മിത ധകാനെ പറഞ്ഞു. മൂന്ന് മാസം മുമ്പ് ഷിൻഡെയുമായി സത്വെ ബന്ധം വേർപെടുത്തിയതായും അവൾ പതിവായി മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച, പ്രതി യുവതി യുടെ അമ്മയും സഹോദരിയും ഉണ്ടായിരുന്ന യുവതിയുടെ വസതിയിലേക്ക് പോയി. ജാഗ്രതിയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കുറച്ച് സമയം ഒരുമിച്ച് ഇരിക്കാൻ ആഗ്രഹിക്കുന്നതായും അവരോട് അഭ്യർത്ഥിച്ചു. വീട്ടുകാർ ഇതിന് സമ്മതം നൽകുകയും ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം തുടങ്ങുകയും ചെയ്തു. തുടർന്ന് ഷിൻഡെ ജാഗ്രതിയെ ആക്രമിക്കുകയും തുടർന്ന് തൻ്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയും ആയിരുന്നു.

ശേഷം പ്രതി തന്റെ കഴുത്ത് മുറിക്കുകയും കഴുത്തിലും കൈത്തണ്ടയിലും സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.മറ്റൊരു മുറിയിലുണ്ടായിരുന്ന അമ്മയും സഹോദരിയും കരച്ചിൽ കേട്ട് ഓടിയെത്തുകയും ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. “എത്തുമ്പോൾ തന്നെ ജാഗ്രതി കൊല്ലപ്പെട്ടിരുന്നു, യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായി, ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് പറയപ്പെടുന്നു. ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്നും ധക്‌നെ പറഞ്ഞു. ഇരുവരും പന്ത്രണ്ടാം ക്ലാസ് പാസായവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക