നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക്ശ്രമിച്ചു. തമ്മനം സ്വദേശി മണപ്പാട്ടി പറമ്ബില്‍വീട്ടില്‍ മണികണ്ഠൻ (39) ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത് . ഇന്നലെ രാത്രി 9.30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡില്‍ മദ്യപിച്ച്‌ ബഹളം വച്ച മണികണ്ഠനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടന്ന് കേസ് എടുത്ത് ശേഷം വെളിപ്പിന് ഒരു മണിയോടുകൂടി വിട്ടയക്കുകയായിരുന്നു . സ്റ്റേഷനില്‍ നിന്നിറങ്ങിയ മണികണ്ഠൻ സ്റ്റേഷന്റ് സമീപത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് ഉടൻ മണികണ്ഠനെ എറണാകുളം ഗവണ്‍മെൻറ് ആശുപത്രിയില്‍ എത്തിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി രണ്ടു മണിയോടുകൂടി മണികണ്ഠനെ പ്രാഥമിക ചികിത്സക്ക് ശേഷം സുഹൃത്തിന്റെ കൂടെ വിടുകയായിരുന്നു . മണികണ്ഠൻ ഡിസംബർ 8-ാം തീയതി വിധി പറയുന്ന സിനിമ നടി യെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക