വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച്‌ യുവാവ്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. പ്രദേശവാസികള്‍ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യുപിയിലെ അംദാരിയ ഗ്രാമത്തിലായിരുന്നു നടുക്കുന്ന സംഭവം. നാട്ടില്‍ നിന്ന് പുറത്തു ജോലി ചെയ്യുന്ന യുവാവാണ് കടുംകൈ കാട്ടിയത്. കുപ്പിയില്‍ പെട്രോളുമായി യുവതിയുടെ വീടിന് മുന്നിലെത്തിയ യുവാവ്. ഇവരോട് വിവാഹാഭ്യർത്ഥന നടത്തി, എന്നാല്‍ യുവതി ഇത് നിരസിച്ചു. തൊട്ടുപിന്നാലെ ശരീരത്തിലൂടെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇയാളെ തടയാൻ പ്രദേശവാസികള്‍ ശ്രമിച്ചെങ്കിലും ഇവരെ തട്ടിമാറ്റി യുവാവ് തീകൊളുത്തുകയായിരുന്നു. തീ പെട്ടെന്ന് ആളിപ്പടർന്നതോടെ നാട്ടുകാരും പിന്മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിമിഷങ്ങള്‍ക്ക് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ നടന്നെത്തിയതോടെ അവിടെയുണ്ടായിരുന്നവർ വെള്ളമൊഴിച്ച്‌ തീകെടുത്തി. പിന്നെ ഇയാള്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില അതീവഗുരതരമാണ്. ആദ്യം പൊലീസ് എത്തി ബല്ലിയ ആശുപത്രിയിലും അവിടെ നിന്ന് വാരണസിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക