പ്രമുഖ നടിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനല്‍കുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയില്‍ വിമാനം ഇറങ്ങിയ സനല്‍കുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് മുബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഞായറാഴ്ച്ച രാത്രിയോടെയാണ് ഇയാളെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടിക്കെതിരെ സനല്‍കുമാര്‍ ശശിധരൻ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. 2019 മുതല്‍ നടിയുമായി പ്രണയത്തിലാണ് താനെന്നും കേരള പൊലീസാണ് തന്‍റെ പ്രണയത്തിന് തടസം നില്‍ക്കുന്നതെന്നും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ സനല്‍കുമാര്‍ ശശിധരൻ പ്രതികരിച്ചു. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്നും സനല്‍കുമാര്‍ ശശിധരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു മനുഷ്യർ തമ്മില്‍ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സനല്‍കുമാര്‍ ശശിധരൻ ചോദിച്ചു. താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വച്ചിട്ടില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും സനല്‍കുമാര്‍ ആരോപിച്ചു.

നേരത്തെ നടി മഞ്ജു വാര്യരും താനും തമ്മിൽ പ്രണയത്തിലാണെന്ന് അവകാശപ്പെട്ട ഇയാൾ മഞ്ജുവാര്യരുടെത് എന്ന പേരിൽ ഒരു ശബ്ദരേഖയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ശബ്ദരേഖയിലുള്ളത് മഞ്ജുവിന്റെ ശബ്ദമല്ലായെന്ന് അത് കേട്ട് ഏവർക്കും മനസ്സിലാവുകയും ഇയാൾക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക