തിരുവോണ ദിനത്തില്‍ ഓണസദ്യ ഓർഡർ സ്വീകരിച്ച ശേഷം നല്‍കിയില്ല എന്നു പരാതി. തലസ്ഥാനനഗരിയിലെ ചായക്കാരി എന്ന ഹോട്ടല്‍ ഗ്രൂപ്പിനെതിരെയാണ് വ്യാപകമായ പരാതി ഉള്ളത് . തിരുവനന്തപുരം നഗരത്തില്‍ പല ഭാഗങ്ങളിലും ഔട്ട്ലെറ്റുകള്‍ ഉള്ള സ്ഥാപനമാണ് ഇത്. തിരുവോണ സദ്യ നല്‍കാം എന്ന പേരില്‍ ധാരാളം ആളുകളില്‍ നിന്ന് ഇവർ ഓർഡറുകള്‍ സ്വീകരിച്ചിരുന്നു.

ഒരു ഊണിന് 479 രൂപയും, അത് രണ്ടുപേർക്കാകുമ്ബോള്‍ 869 രൂപയും, അഞ്ചുപേർക്ക് 2300 രൂപയുമാണ് വിലയായി ഈടാക്കിയിരുന്നത്. എന്നാല്‍ തിരുവോണദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ടര ആയിട്ടും ഓർഡർ നല്‍കിയവർക്ക് സദ്യ നല്‍കാൻ ചായക്കാരിക്ക് കഴിഞ്ഞില്ല. അവർ കൊടുത്തിരുന്ന ഫോണ്‍ നമ്ബറില്‍ വിളിക്കുമ്ബോള്‍ എടുക്കുന്ന സ്ത്രീ സദ്യ ഇപ്പോള്‍ എത്തിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനാല്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഊണ് വാങ്ങിക്കാണും ഉപഭോക്താക്കള്‍ മടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലാഞ്ചിറയില്‍ അവരുടെ കടയുടെ മുൻപില്‍ ധാരാളം ആളുകളാണ് ബുക്ക് ചെയ്ത ഊണ് ലഭിക്കാതെ വന്നതിനാല്‍ പ്രതിഷേധിച്ചത്. അവിടെയുണ്ടായിരുന്ന തൊഴിലാളികളോട് ചോദിക്കുമ്ബോള്‍ താങ്കള്‍ക്ക് ഒന്നുമറിയില്ലെന്നും ഊണിന്റെ കാര്യം, പരസ്യത്തില്‍ നല്‍കിയിരിക്കുന്ന നമ്ബറിലോ ഓണറോടോ വിളിച്ചു ചോദിക്കണം എന്നുമായിരുന്നു മറുപടി.ഒരു മണിയായ ശേഷവും ഓണസദ്യ ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുവാൻ ചായക്കാരിയുടെ അധികൃതർക്ക് കഴിഞ്ഞില്ല. അതുമാത്രമല്ല തന്നിരിക്കുന്ന നമ്ബരില്‍ അതിനുശേഷം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെയുമായി.

തങ്ങളുടെ ശേഷിക്കപ്പുറമുള്ള തിരുവോണ സദ്യ ബുക്കിംഗ് ഓർഡറുകള്‍ സ്വീകരിച്ചത് ആകാം ഈ കുഴപ്പങ്ങള്‍ക്ക് കാരണം എന്ന് പറയപ്പെടുന്നു.ഏതാണ്ട് ഒന്നര വരെ കാത്തു നിന്ന ശേഷം മടുത്ത ഉപഭോക്താക്കള്‍ തിരികെ പോവുകയായിരുന്നു.തിരുവോണ ദിവസം സദ്യ നല്‍കാം എന്ന് പറഞ്ഞ ഓർഡർ സ്വീകരിച്ച പണം വാങ്ങിയശേഷം ഉത്തരവാദിത്ത രഹിതമായി പെരുമാറിയ ചായ കാരിക്കെതിരെ നടപടിയെടുക്കണം എന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക