തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായില്‍ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകള്‍ പോലീസിന്റെ പിടിയില്‍. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ജോലി ചെയ്തിരുന്ന സ്പായുടെ നടത്തിപ്പുകാരും കസ്റ്റഡിയിലാണ്.

ബംഗ്ലാദേശ് സ്വദേശികളായ റുമ ചർണാഭ, റിമ ഷെയ്‌ക്ക് എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. ഇടപ്പഴഞ്ഞിയിലെ സ്പായില്‍ ഇവർ രണ്ടു പേരും ജോലി ചെയ്ത് വരികയായിരുന്നു. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലീസ് പിടികൂടി. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്. മ്യൂസിയം പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇമിഗ്രേഷൻ ഫോറിനേഴ്സ് നിയമപ്രകാരമാണ് ഇവർക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.ഇടപ്പഴഞ്ഞി ജഗതിയിലെ പോള്‍ വെല്‍നസ് സ്പായിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെയാണ് ഇവർ ഇവിടെ കഴിഞ്ഞുകൂടിയതെന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരുടെ സഹായത്തോടു കൂടിയാണോ ഇവർ എത്തിയത് എന്നതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക