വടകരയില്‍ ഷാഫി പറമ്ബില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം.പ്രതിഷേധക്കാർക്ക് മുന്നിലേക്ക് ഷാഫി പറമ്ബില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്.വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്.
ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേർക്കുനേർ ഡിവൈഎഫ്‌ഐ പ്രവർത്തകരുമായി വാക് തർക്കമായി.പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്ബില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു.
കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. ‘ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്’ എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവർ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
വടകര ടൗണ്‍ഹാളില്‍ കെ.കെ.രമ എംഎല്‍എ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്ബോള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2:25 ഓടെയാണ് സംഭവം. ടൗണ്‍ഹാളിനു മുന്നിലെ പാതയിലൂടെ ദേശീയപാതയിലേക്ക് നീങ്ങവെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ചാടിവീണു. ഷാഫിയെ തടയാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവർത്തകർ പോലീസിനെ മറികടന്ന് ഷാഫിയുടെ കാറിന് അടുത്തെത്തി. പ്രവർത്തകരില്‍ ചിലർ തെറിപ്രയോഗം നടത്തിയെന്നാണ് ആരോപണം. ഇതോടെയാണ് ഷാഫിയും ക്ഷുഭിതനായത്.

















