ഷാഫി പറമ്പില്‍ എംപിക്കെതിരെ ആരോപണവുമായി മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അയ സമയത്ത് ഒരുപാട് ഫണ്ട് കളക്ഷൻ നടന്നു.ആ ഫണ്ടിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. സംസ്ഥാന കമ്മിറ്റി ഓഫീസിനായാണ് ഫണ്ട് കളക്ഷൻ നടത്തിയത്. ആ ഓഫീസ് ഇതുവരെ ഉണ്ടായില്ല.
പിന്നീട് വന്ന കമ്മിറ്റിയും അതെ അവസ്ഥ തുടർന്നു. ഇതിനെ പറ്റി KPCC നേതൃത്വം അന്വേഷിക്കണം. വലിയ അഴിമതിയാണ് നടന്നത്. വയനാട് ഭാവന നിർമ്മാണ ഫണ്ട്, 2 കോടിയില്‍ അധികം പണം പിരിച്ചിട്ടുണ്ടാകാം. 1 കോടി രൂപയുടെ കണക്ക് മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. ഈ കണക്ക് KPCC നേതൃത്വത്തിന് മുന്നില്‍ വന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ പുറത്ത് വിടണമെന്നും എൻ എസ് നുസൂർ ആവശ്യപ്പെട്ടു.
ഈ പണം ഒക്കെ പുട്ടടിച്ചവർ ഇനി നേതാക്കള്‍ ആയി മാറും. അത് തടയാൻ ആയാണ് ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരം DCC അധ്യക്ഷ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. അവിടെ ആരെയെങ്കിലും പിടിച്ചു ഇരുത്തണം. ഇപ്പോഴത്തെ പ്രസിഡന്റ് നെയ്യാറ്റിന്കരയില്‍ വെയിലും കൊണ്ട് നടക്കുകയാണ്.
പാലക്കാട് BJP ക്ക് വിജയിക്കാൻ ആയാണ് ഡീല്‍. അവിടെ ഇപ്പോള്‍ BJP വിജയിച്ചാല്‍ മാത്രമേ MP ക്ക് തിരിച്ചു വരാൻ സാധിക്കു. ഞാൻ പാർട്ടി വിട്ട വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ വന്നു. പാർട്ടിയില്‍നിന്ന് കൊഴിഞ്ഞു പോകുന്നവരെ ചേർത്തുനിർത്താൻ ഒരു ടീമിനെ ഹൈക്കുമാന്റെ നിയോഗിച്ചു എന്ന് പറഞ്ഞു. കഴിഞ്ഞതവണ ചിറയിൻകീഴ് മത്സരിച്ച അനൂപ് NDA സ്ഥാനാർഥിയായി.
അരുണ്‍ രാജ് എന്ന യൂത്ത് കോണ്‍ഗ്രസ് പോരാളി ചടയമംഗലത്ത് സ്ഥാർത്തിയായി. BJP യുടെ റിക്രൂട്മെന്റ് ഏജന്റായി KC വേണുഗോപാല്‍ മാറി. തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പില്‍ ഡീല്‍ നടന്നു എന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപാട് പേർ ഫോണില്‍ വിളിച്ചു സംസാരിച്ചു. എല്ലാ കാലത്തും നഗരസഭയില്‍ കോണ്‍ഗ്രസ് – BJP ഡീല്‍ ഉണ്ടാകാറുണ്ട്. പല വാർഡുകളിലും UDF വോട്ട് മുൻപത്തെ കാലും കുറഞ്ഞു. ആ വോട്ടുകള്‍, ബിജെപിലേക്ക് ഷിഫ്റ്റ് ചെയ്തു . അരുവിക്കരയില്‍ ശിവകുമാറിന് വേണ്ടി വഴിയൊരുക്കാൻ BJP തന്നെ ഇറങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

















