ലോകത്ത് തന്നെ ഏറ്റവും അപകടകാരികളായ പാമ്ബുകളിലൊന്നാണ് രാജവെമ്ബാല. ഇവയുടെ കടിയേറ്റാല്‍ രക്ഷപ്പെടാൻ സാദ്ധ്യത വളരെ കുറവാണ്.ഇവയെ പിടികൂടാൻ ശ്രമിക്കുമ്ബോള്‍ ഉണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും പാമ്ബ് പിടിത്തക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം. ഒരു യുവാവ് സാഹസികമായി രാജവെമ്ബാലയെ പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പത്തി വിടർത്തിയിരിക്കുന്ന രാജവെമ്ബാല ചീറ്റിക്കൊണ്ട് യുവാവിനെ ആക്രമിക്കാൻ നോക്കുകയാണ്. എന്നാല്‍ ഒട്ടും പേടിക്കാതെ, വളരെ അനായാസകരമായിട്ടാണ് യുവാവ് പാമ്ബിനെ പിടികൂടിയത് എന്നതാണ് വീഡിയോ വൈറലാകാനുള്ള പ്രധാന കാരണം. കൂറ്റൻ രാജവെമ്ബാലയെയാണ് യുവാവ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വൈല്‍ഡ് വിസ്പർ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിന്‌ പേരാണ്‌ വീഡിയോ കണ്ടത്. പതിനഞ്ച് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്‌തിട്ടുണ്ട്. നിരവധി പേർ ഷെയർ ചെയ്‌തിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ ആത്മവിശ്വാസത്തെയും പാമ്ബിനെക്കൊണ്ട് യാതൊരു കോമാളിത്തരവും കാണിക്കാതെ, അതിനെ നോവിക്കാതെ പിടികൂടിയതിനാണ് അഭിനന്ദനം. അതേസമയം തന്നെ പാമ്ബിനെ പിടികൂടുമ്ബോള്‍ സൂക്ഷിക്കണമെന്ന് ചിലർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എവിടെ നിന്നുള്ളതാണ് വീഡിയോ എന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക