നഗരമധ്യത്തില്‍ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

നഗരത്തില്‍ തന്നെയുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിന് പിന്നിലെ പാടത്ത് ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സന്ദേശം. നാട്ടുകാരില്‍ ഒരാള്‍ തന്നെയായിരുന്നു പൊലീസിനെ വിളിച്ചറിയിച്ചത്. സന്ദേശം ലഭിച്ചയുടന്‍ തന്നെ സംഭവസ്ഥലത്ത് പൊലീസെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിന് കീഴെ കാലുകള്‍ മാത്രം കാണാവുന്ന വിധത്തിലായിരുന്നു ഉണ്ടായിരുന്നത്. ആംബുലസന്‍സും സ്ഥലത്തെത്തിച്ചു. ‘മൃതദേഹം’ ആംബുലന്‍സിലേക്ക് കയറ്റാന്‍ നോക്കുന്നതിനിടെ ഒന്ന് അനങ്ങി. അമ്ബരന്ന് പൊലീസുകാര്‍ നോക്കിനില്‍ക്കെ തല മൂടിയിരുന്ന ചാക്ക് മാറ്റി ‘മൃതദേഹ’മായിരുന്ന വ്യക്തി തന്റെ മുഖം കാണിച്ചു.ഇതെന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. മദ്യപിച്ച്‌ ലക്കുകെട്ടതോടെ സമീപത്ത് നിന്ന് കിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു. അതിനെ തെറ്റിദ്ധരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക