നാനൂറ് രൂപകൊടുത്താല്‍ മാത്രം കിട്ടിയിരുന്ന മത്തിക്ക് ഇപ്പോള്‍ ഇരുനൂറ് രൂപ കൊടുത്താല്‍ മതിയാകും.ട്രോളിങ് നിരോധനം അവസാനിച്ചതോടെ മീൻവില സാധാരണക്കാരുടെ കൈയെത്തും ദൂരത്തായി.മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയിലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയിലയ്ക്ക് വില. വലിപ്പം കൂടിയവയ്ക്ക് വില സ്വല്‍പ്പം കൂടുതല്‍ നല്‍കേണ്ടിവരും.
ഹോട്ടല്‍ ഊണ്‍വിഭവങ്ങളിലെ ആകർഷകങ്ങളായ മീനുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോക്ക് 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില 400-ലേക്ക് കുറഞ്ഞിട്ടുണ്ട്. അയക്കൂറ വില കിലോക്ക് 700 രൂപയാണ്. ഒരുമാസം മുൻപ് അയക്കൂറ വില 1200 രൂപവരെ ഉയർന്നിരുന്നു.
ചെമ്മീൻ (നാരൻ) വില 250-ല്‍നിന്ന് 150 രൂപയായി കുറഞ്ഞിട്ടുണ്ട്.
600 രൂപവരെ വില ഉയർന്നിരുന്ന സ്രാവിന്റെ വില 450 രൂപയാണ്.
കൂന്തല്‍ (300 രൂപ), കറ്റ്ല വലുത് (150 രൂപ) ചെരു (100 രൂപ),നങ്ക് (300 രൂപ), വേളൂരി (100 രൂപ) എന്നിവയുടെ വിലയില്‍ വലിയ മാറ്റം വന്നിട്ടില്ല.

















