രാജ്യത്തെ ഏറ്റവും ധനാഢ്യനായ എംഎൽഎമാരിൽ ഒരാളും ശക്തരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലെ ആദ്യ പേരുകാരനുമാണ് കർണാടക കെപിസിസി അധ്യക്ഷനും സംസ്ഥാന ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. അദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയിൽ നിരവധി സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ട്. ഡി.കെയുടെ ബന്ധുക്കളുടെ നിയന്ത്രണത്തിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഡികെയുടെ അടുത്ത ബന്ധുവാണ് എന്ന് പറയപ്പെടുന്ന ഡോ. സുമ രംഗനാഥിന്റെ നിയന്ത്രണത്തിലുള്ള ബംഗളൂരുവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് BTL ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളാണ് ഇവിടെ നടക്കുന്നത്. എന്നാൽ ഇതേ ക്യാമ്പസിനുള്ളിൽ മറ്റു നഴ്സിംഗ് കോളേജുകളും അനധികൃതമായി പ്രവർത്തിക്കുന്നു എന്നതാണ് ഇപ്പോൾ ദുരൂഹത ഉണ്ടാക്കുന്ന ഘടകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോ. സുമ രംഗനാഥിന്റെ ഭർത്താവായ ഡോ രംഗനാഥ് കർണാടക എംഎൽഎ കൂടിയാണ്. കുനിഗൽ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം ഇയാൾ എറണാകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വഞ്ചന കേസിലെ പ്രതിയാണ്. IPC 406,420 എന്നീ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിരിക്കുന്ന കേസ് ആണിത്.

നടക്കുന്നത് അഡ്മിഷൻ കുംഭകോണമോ?

ഈ വർഷം കർണാടക നഴ്സിംഗ് കൗൺസിൽ പ്രസിദ്ധീകരിച്ച അംഗീകൃത ബിഎസ്സി നേഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ APOLLO APEX എന്ന സ്ഥാപനം ഉൾപ്പെട്ടിട്ടില്ല. എന്നാൽ 250 സീറ്റുകളിലേക്കാണ് അംഗീകാരമുണ്ട് എന്നവകാശപ്പെട്ട് ഇവർ ഇപ്പോൾ അഡ്മിഷൻ നടത്തുന്നത്. ഇതിനായി ബിഗ് ബോസ് താരം അഖിൻ മാരാരെയും, പ്രമുഖ പിന്നണിഗായകൻ ഹരി ശങ്കറെയും ഉൾപ്പെടുത്തി വൻ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അംഗീകാരമില്ലാത്ത ഈ നഴ്സിംഗ് കോളേജ് ഡികെയുടെ ബന്ധവും കർണാടക എംഎൽഎയുടെ ഭാര്യയുമായ സുമ രംഗനാഥിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പസിൽ അനധികൃതമായി പ്രവർത്തിക്കുകയും, അംഗീകാരമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്കായി സീറ്റ് എടുക്കുകയും ചെയ്യുന്നിടത്താണ് അഡ്മിഷൻ കുംഭകോണം എന്ന് സംശയ ഉയരുന്നത്. ബൊമ്മസന്ധ്രയിലെ BTL ക്യാമ്പസിൽ നിന്ന് 30 കിലോമീറ്റർ അകലെ ബാണശങ്കരിയിൽ പ്രവർത്തിക്കേണ്ട APOLLO APEX നഴ്സിംഗ് കോളേജ് രണ്ടുവർഷമായി പ്രവർത്തിക്കുന്നത് ബി ടി എൽ ക്യാമ്പസിനുള്ളിലാണ്. 2024 – 25 അധ്യായന വർഷത്തിൽ കർണാടക നഴ്സിംഗ് കൗൺസിൽ, രാജീവ് ഗാന്ധി സർവകലാശാല എന്നിവർ നൽകിയ അപ്രൂവൽ അഫിലിയേഷൻ രേഖകളിൽ ബാണശങ്കരി അഡ്രസ്സിൽ APOLLO APEX നഴ്സിംഗ് കോളേജ് ക്യാമ്പസ് പ്രവർത്തിക്കുന്നു എന്ന് രേഖപ്പെടുത്തിയിടത്താണ് ഈ തട്ടിപ്പ് നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക