ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി.

പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍ ഷഹീന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് ഹൈദര്‍ അലിയെ അറസ്റ്റുചെയ്തത്. അറസ്സ് ചെയ്തുകൊണ്ടുപോകുമ്ബോള്‍ ഹൈദര്‍ അലി പൊട്ടിക്കരഞ്ഞെന്നും കുറ്റമൊന്നും ചെയ്തില്ലെന്നു വിളിച്ചു പറഞ്ഞതായും വിവരമുണ്ട്. മാഞ്ചസ്റ്ററില്‍ നിന്നുള്ള പാക് വംശജയായ സ്ത്രീയുടെ പരാതിയിലാണ് ഹൈദര്‍ അലിക്കെതിരെ പൊലിസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസം 23ന് മാഞ്ചസ്റ്ററിലെ ഒരു വസതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഹൈദര്‍ അലിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഗ്രേറ്റര്‍ മാഞ്ചസ്റ്റ് പൊലീസ് യാത്ര വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് ആറു വരെയാണ് പാക്കിസ്ഥാന്‍ എ ടീമിന് യുകെയില്‍ പരമ്ബരയുണ്ടായിരുന്നത്. മത്സരത്തിനു ശേഷം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും മാത്രം യുകെയില്‍ തുടരുകയായിരുന്നു.ബാക്കി താരങ്ങളെല്ലാം പാക്കിസ്ഥാനിലേക്കു മടങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക