പ്രസിദ്ധ പിടികിട്ടാപ്പുള്ളി ‘തൊപ്പി യൂസഫ്’ പിടിയില്‍. വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ മുങ്ങി നടക്കുകയായിരുന്നു.

ഗോള്‍ഫ് തൊപ്പി ധരിക്കുന്നത് കൊണ്ടാണ് തൊപ്പി തൊപ്പി യൂസഫ് എന്ന പേര് വീണത്. ഇയാളുടെ മോഷണ രീതിക്കും പ്രത്യേകതകളുണ്ട്. ബാങ്കില്‍ വാർദ്ധക്യ പെൻഷൻ പോകുന്നതിനിടെയാണ് വെഞ്ഞാറമൂട് സ്വദേശി ലീലയുടെ മാല കവർന്നത്. മകളുടെ സുഹൃത്ത് എന്ന പേരില്‍ ഇയാള്‍ ലീലയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുടുംബത്തിന് ലോണുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ മകളെ വിളിക്കുന്നതായി അഭിനയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകളോട് ലോണ്‍ ക്ലോസ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞു. പിന്നാലെ വയോധികയുടെ മാല കൈക്കലാക്കി കടക്കുകയായിരുന്നു. പഴവങ്ങാടിയിലെ ജ്വല്ലറിയിലാണ് ഇയാള്‍ മാല വിറ്റത്. ഒന്നര ലക്ഷം കിട്ടിയതോടെ നഗരത്തിലെ ആഢംബര ഹോട്ടലില്‍ താമസം തുടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ ഇവിടെ നിന്നും മുങ്ങി.

ഒടുവില്‍ എറണാകുളം വൈറ്റില്‍ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി സംസ്ഥാനത്തുനീളം ഇതേ രീതിയില്‍ ഇയാള്‍ നിരവധി മോഷണം നടത്തുന്നുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക