നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാൻ സിപിഎമ്മില്‍ ആലോചന. നിലവിലെ എംഎല്‍എ മാരെ മാറ്റിയാല്‍ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം വ്യവസ്ഥ മാറ്റിവയ്ക്കാൻ പാര്‍ട്ടി ആലോചിക്കുന്നത്. അതേ സമയം പെര്‍ഫോമന്‍സ് മോശമുള്ളവരെ രണ്ടു ടേം തികച്ചില്ലെങ്കിലും മാറ്റും.

സംഘടനാ ചുമതലയില്‍ 75 വയസ്സ് പ്രായപരിധി, ഒപ്പം നിയമസഭയില്‍ രണ്ടു ടേം തികച്ചവരെ മാറ്റി പുതുമുഖങ്ങളെ ഇറക്കുക എന്നീ തീരുമാനങ്ങൾ കർശനമായി നടപ്പാക്കിയാണ് സിപിഎം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ തുടര്‍ച്ചായി മുന്നാം ടേമിലും അധികാരം ആഗ്രഹിക്കുന്ന സിപിഎം മണ്ഡലങ്ങളിലെ രണ്ടും ടേം കാര്‍ക്കശ്യം മാറ്റിവയ്ക്കുന്നു എന്നാണ് റിപ്പോർട്ട്. പാര്‍ട്ടി ചിഹ്നത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലേക്ക് എത്തിയത് 60 പേരാണ്. ഇതില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 23 പേര്‍ തുടർച്ചയായി രണ്ടു തവണ ജയിച്ചവരും. ടേം വ്യവസ്ഥ അനുസരിച്ചെങ്കില്‍ 23 പേരും മാറണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപരിധിയിലെ ഇളവ് ടേം വ്യസ്ഥയിലും മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകുമെന്ന് ഉറപ്പാണ്. വീണാ ജോര്‍ജ്ജ് അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കിയവരെ മാറ്റേണ്ടതില്ലെന്നാണ് ആലോചന. മാനന്തവാടിയില്‍ ഒ ആര്‍ കേളു, കോതമംഗലത്ത് ആന്റണി ജോണ്‍ , ഇരവിപുരം എം നൗഷാദ് വര്‍ക്കലയില്‍ വി ജോയി, വാമനപുരത്ത് ഡികെ മുരളി കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ കാട്ടാക്കടയില്‍ ഐബി സതീഷ് എന്നിവര്‍ക്കൊക്കെ ഇളവു കിട്ടിയേക്കും. എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍ നിന്ന് ജയിച്ച കെകെ ശൈലജ, എഎൻ ഷംസീർ എന്നിവരെ വീണ്ടും പരിഗണിക്കുമോ എന്ന് വ്യക്തമല്ല,

ഉടുമ്ബൻചോലയില്‍ എംഎം മണി മാറും. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻും യുപ്രതിഭക്കും എം മുകേഷിനും ഇളവ് കിട്ടാനിടയില്ല. ഇപി ജയരാജന്‍ എകെ ബാലന്‍ തോമസ് ഐസക്ക് ജി സുധാകരൻ എന്നിങ്ങനെ ടേം നിബന്ധനകൊണ്ട് പാര്‍ലമെന്‍ററി ജീവിതത്തിന്‍റെ പരിധിക്ക് പുറത്ത് പോയ മുതിര്‍ന്ന നേതാക്കളുടെ നിരതന്നെയുണ്ട്. മന്ത്രിസഭയില്‍ നവാഗതരെ എത്തിച്ച്‌ നേടിയ കയ്യടിയും അത് അതേപടി നിലനിര്‍ത്താൻ രണ്ടാം പിണറായി സര്‍ക്കാരിനായോ എന്ന ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. ഇതിനിടയ്ക്കാണ് പരമാവധി സീറ്റ് പിടിക്കാൻ പാകത്തില്‍ ഒരു വീണ്ടുവിചാരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക