പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി ചെയ്യുന്ന റോയൽ പെറ്റൽസ് ഹോൾസെയിൽ പൂക്കടയുടെ പുറകിലായിട്ടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കുറിച്ചിത്താനം സ്വദേശി രതീഷാണ് ജീവനൊടുക്കിയ യുവാവ്.

സ്ഥലം ഉടമയും കുടുംബവുമാണ് പുലർച്ചെ മൃതദേഹം കണ്ടത് കെട്ടിട ഉടമയും, കുടുംബാംഗങ്ങളുമാണ് പുലർച്ചെ തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. തുടർന്നിവർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയായ ബിജു മാത്യുസിനെ വിവരമറിയിക്കുകയും ബിജു പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പാലാ പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക