ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻ വൈരാഗ്യമാണ് അക്രമം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച പുലർച്ചേ റെയില്‍വേ സ്റ്റേഷന് പിന്നില്‍ തിട്ടമേല്‍ കോണത്തേത്ത് രാജമ്മയുടെ വീട്ടമുറ്റത്തെ കാറാണ് കത്തിച്ചത്. രാജമ്മയുടെ വിദേശത്തുള്ള മകള്‍ കവിതയുടെ പേരിലുള്ളതാണ് കാർ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഡീയോ
ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ pic.twitter.com/GYsYWJD5oj
— Thomas R V Jose (@thomasrvjose) July 5, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















