മനുഷ്യക്കടത്ത് ആരോപിച്ച്‌ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ബിഷപ്പുമാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാല്‍ പരിഹാരമാകുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയല്ലേ. ഞങ്ങള്‍ക്ക് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രിയോട് പറയാനുള്ള ധൈര്യം തിരുമേനിമാർ കാണിക്കുന്നില്ലല്ലോയെന്നും ശിവൻകുട്ടി ചോദിച്ചു. അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദഫലമായാണെന്ന് ആരോപിച്ച്‌ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലപാടെടുക്കണമെന്നും അവർ ഛത്തീസ്ഗഡിലെ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്ത ഇവർ ഇപ്പോള്‍ ദുർഗിലെ ജയിലിലാണ്. സംഭവത്തിൽ കേന്ദ്രസർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ഹൈന്ദവ സംഘടനകളുടെ നിലപാടിന് വിമർശിച്ചും കെസി വേണുഗോപാൽ എംപി രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക