അന്തരിച്ച സീരിയല്‍ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ അടുത്തിടെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ വിയോഗശേഷം നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു രോണു പോസ്റ്റില്‍ കുറിച്ചിരുന്നത്. 49 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നായിരുന്നു രോണുവിന്റെ പോസ്റ്റ്. ഇപ്പോഴിതാ താനും ആദിത്യനുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് പിന്നിലുളള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് രോണു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘സാന്ത്വനം, വാനമ്ബാടി, ആകാശദൂത് തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ സംവിധാനം ചെയ്തത് എന്റെ ഭർത്താവാണ്. ഞങ്ങള്‍ക്കിടയില്‍ ചെറിയ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അത് ചിലർ മുതലെടുക്കുകയായിരുന്നു. ഭർത്താവ് ചിലരെ സാമ്ബത്തികമായി സഹായിക്കാൻ തുടങ്ങി. അത് ഒരു സ്ത്രീ മുഖേനയാണ് ആരംഭിച്ചത്. അങ്ങനെ ഞങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാള്‍ വന്നു. ബിഗ്‌ബോസ് താരമായ സുചിത്ര നായർ വന്നതോടെയാണ് ജീവിതത്തില്‍ പ്രശ്നമുണ്ടായത്.
അദ്ദേഹം മരിച്ചതോടെ എല്ലാവരും എനിക്കെതിരെയായി. ദിവസവും 500 രൂപ കിട്ടുന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. വീടിന് 49 ലക്ഷം രൂപ ബാദ്ധ്യത ഉണ്ട്. സീരിയല്‍ നടിയായ ജീജാ സുരേന്ദ്രനാണ് എന്നെ ആ സമയത്ത് സഹായിച്ചത്. കഴിഞ്ഞ വർഷം മക്കളുടെ പഠനത്തിനാവശ്യമായ പണം നടി ചിപ്പി രഞ്ജിത്താണ് തന്നത്. എന്നാല്‍ ഈ വർഷം അവർ തന്നിട്ടില്ല. അതിന് എനിക്കവരോട് ഒരു പിണക്കവുമില്ല. സുചിത്രയുമായിട്ടുളള പ്രശ്നത്തില്‍ ഇടപെട്ടതും ചിപ്പി ചേച്ചിയായിരുന്നു. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ വരെ കൊണ്ടുപോയിട്ടുണ്ട്’- രോണു പറഞ്ഞു.

















