ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചർച്ചചെയ്തതെന്നാണ് സൂചന. ചർച്ച സൗഹാർദപരമായിരുന്നുവെന്ന് രാജ്ഭവൻ പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവൻ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഭാരതാംബവിവാദത്തില്‍ തുടങ്ങി കേരള സർവകലാശാലയിലെ ഏറ്റുമുട്ടല്‍വരെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയും ഗവർണറും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസം ഡല്‍ഹി കേരള ഹൗസില്‍ ഇരുവരും തൊട്ടടുത്ത മുറികളില്‍ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. അതേസമയം, ഗവർണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു. സമീപകാലവിവാദങ്ങളില്‍ സർക്കാർ നിലപാട് വിശദീകരിച്ച്‌ കത്ത് നല്‍കിയെന്നും വിവരമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, കേരള സർവകലാശാലയിലെ തർക്കം തീർക്കാൻ സർക്കാർ ശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സമാന്തര സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാർ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടുകയുംചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക