ആന്ധ്ര പ്രദേശില്‍ കോടികളുടെ നിക്ഷേപം ലക്ഷ്യമിട്ട ലുലു ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടന്നേക്കില്ല. ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നതിന് വിജയവാഡയിലെ കണ്ണായ സ്ഥലം കൈമാറുന്നതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് റോഡ് ഗതാഗത കോര്‍പറേഷനും (ആര്‍ടിസി) ഉടക്കിട്ടിരിക്കുന്നത്.

ആന്ധ്രയില്‍ പ്രധാന നഗരങ്ങളില്‍ ലുലു മാളുകള്‍ തുറക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലുലു ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. പിന്നീട് ജഗന്‍ റെഡ്ഡി അധികാരത്തിലെത്തിയതോടെ ഉടക്കായി. ഇതോടെ പദ്ധതി മരവിപ്പിച്ച്‌ ലുലു ഗ്രൂപ്പ് മടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെ ലുലു ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് രണ്ടാംതവണ ക്ഷണിക്കുകയായിരുന്നു.1222 കോടിയുടെ പദ്ധതിയാണ് ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ തയ്യാറാക്കിയിരിക്കുന്നത്. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, അമരാവതി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഷോപ്പിങ് മാളുകൾ നിര്‍മിക്കുന്നതാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച ധാരണ പ്രകാരം നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

വിജയാവഡയിലെ കണ്ണായ ഭൂമി ലുലുവിന് കൈമാറുിന്നതിനെതിരെ സിപിഎം രംഗത്തുവന്ന പിന്നാലെയാണ് ആര്‍ടിസിയും എതിര്‍പ്പ് അറിയിച്ചത്. വിശാഖപട്ടണത്ത് ബീച്ച്‌ റോഡിലെ 13.43 ഏക്കര്‍ സ്ഥലം ലുലുവിന് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ സ്ഥലം വ്യവസായ കോര്‍പറേഷന് വിട്ടുകൊടുക്കാന്‍ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റിയോട് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ചില തടസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിജയവാഡയിലും വെല്ലുവിളി.

വിജയവാഡയിലും തടസ്സം: വിഡയവാഡയില്‍ ആര്‍ടിസിയുടെ ഗവര്‍ണര്‍പേട്ട്-രണ്ട് ബസ് ഡിപ്പോയുടെ അഞ്ചേക്കര്‍ സ്ഥലമാണ് വ്യവസായ കോര്‍പറേഷന്‍ ലുലുവിന് കൈമാറാന്‍ കണ്ടെത്തിയത്. ഗവര്‍ണര്‍പേട്ട്-ഒന്ന് ഡിപ്പോയിലെ ബസുകള്‍ നിര്‍ത്തിയിടുന്നത് ഗവര്‍ണര്‍പേട്ട്-രണ്ട് ഡിപ്പോയിലാണ്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്താണ് റൈവിസ് കനാല്‍.ഇക്കാര്യങ്ങളെല്ലാം തടസമായി ആര്‍ടിസി ചൂണ്ടിക്കാട്ടുന്നു. 300 കോടിയോളം രൂപ വിലമതിക്കുന്ന തന്ത്രപ്രധാന സ്ഥലമാണിത്. ഇത് വിട്ടുകൊടുക്കുന്നതിന് ബദലായി ലഭിക്കുന്ന ഗൊല്ലപുഡിയിലെ സ്ഥലം ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്പെടില്ല എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.നിര്‍ദേശിച്ചിരിക്കുന്ന സ്ഥലം ഇടുങ്ങിയതാണ്. അതുകൊണ്ടുതന്നെ ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകാരപ്പെടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഒരു ഭാഗത്ത് കനാലാണ്. മറുഭാഗത്ത് തിരക്കേറിയ എലുരു റോഡും. ഡിപ്പോയുടെ ഒരു ഭാഗം നേരത്തെ വിജയവാഡ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പാര്‍ക്ക് ആക്കി മാറ്റിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക