തിരുവനന്തപുത്ത് കാര്‍ മോഷ്ടിച്ച്‌ നമ്ബര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാ‍സാബിത്ത് എന്നയാളെയാണ് പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത് എത്തി രൂപ മാറ്റം വരുത്തി, നമ്ബർപ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്.

കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച്‌ തിരുവനന്തപുരത്ത് എത്തിച്ച്‌ രൂപമാറ്റം വരുത്തിയാണ് സാബിത്ത് ഉപയോഗിച്ചിരുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവതിയുവായി കറങ്ങാനാണ് കാര്‍ മോഷ്ടിച്ച്‌ രൂപസാദൃശ്യം വരുത്തിയെന്ന് ഇയാള്‍ പറയുന്നു. പെണ്‍സുഹൃത്തുമായി ഒന്നിച്ചായിരുന്നു യാത്രകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയായിരുന്നു സാബിത്തിന്റെ സുഹൃത്ത്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാറും തിരിച്ചുപിടിച്ചിട്ടുണ്ട്. വാഹന മോഷണവും വ്യാജ നമ്ബര്‍പ്ലേറ്റ് ഉപയോഗിച്ചുള്ള കുറ്റങ്ങളും പ്രതിക്ക് നേരെ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക