കെപിസിസി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് അസഭ്യവർഷം നേരിടേണ്ടി വന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ പരാതി നല്‍കിയിരുന്നു. തുടർന്ന് തൃത്താല പൊലീസ് കേസെടുത്തു.
വിടി ബല്‍റാമിനെ വിമർശിച്ച കോണ്‍ഗ്രസ് നേതാവ് സി.വി.ബാലചന്ദ്രന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് സൈബറിടങ്ങളില്‍ അസഭ്യവർഷം നേരിടേണ്ടി വന്നത്. തൃത്താലയിലെ മുൻ എംഎല്‍എ വി.ടി ബല്‍റാമിനെ വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി വി ബാലചന്ദ്രൻ രംഗത്തെത്തിയിരുന്നു. ബല്‍റാമിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് തൃത്താലയില്‍ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണമെന്ന് ബാലചന്ദ്രൻ വിമർശിച്ചിരുന്നു.
വിവാദം രൂക്ഷമായതിനിടയിലാണ്, ബാലചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്.വി.ടി ബല്‍റാം നൂലില്‍ കെട്ടി ഇറങ്ങി എം. എല്‍. എ ആയ ആളെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ പറഞ്ഞിരുന്നു. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലാണ് വിടി ബല്‍റാമിനെതിരെ പരസ്യമായി രൂക്ഷ വിമർശനവുമായി സിവി ബാലചന്ദ്രൻ രംഗത്തെത്തിയത്

















