യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി മേഖലയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ അബുദാബിയിലെ ആസ്ഥാനത്തെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

മെക്കാനിക്കല്‍ ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് കമ്ബനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ ലൊക്കേഷനുകളില്‍ മെക്കാനിക്കല്‍, പ്ലംബിംഗ് ജോലികളുടെ ഉയർന്ന ഗുണനിലവാരമുള്ള ഡിസൈനും നടപ്പാക്കലും ഉറപ്പാക്കുകയാണ് ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്തം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി പ്രോജക്‌ട് ഡെവലപ്മെന്റ് വിഭാഗത്തിന്റെ തലവന് കീഴിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാന ഉത്തരവാദിത്തങ്ങള്‍മെക്കാനിക്കല്‍ ഡിസൈൻ എൻജിനീയർ തസ്തികയില്‍ നിയമിതനാകുന്ന വ്യക്തിക്ക് യുഎഇയിലെ പ്രാദേശിക അതോറിറ്റി കോഡുകളും നിയന്ത്രണങ്ങളും അറിഞ്ഞിരിക്കണം. എച്ച്‌ വി എ സി ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകളായ എച്ച്‌ എ പി, ഡക്ടിംഗ് ഡിസൈൻ, പൈപ്പിംഗ് ഡിസൈൻ, ഓട്ടോകാഡ്, എംഎസ് ഓഫീസ് എന്നിവയില്‍ പ്രാവീണ്യം ആവശ്യമാണ്.

കൂടാതെ, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ്, എച്ച്‌ വി എസി, പ്ലംബിംഗ് (വാട്ടർ സപ്ലൈ, ഡ്രെയിനേജ്, സ്റ്റോം വാട്ടർ, പമ്ബ് ഫ്ലോ & ഹെഡ്, ഇഎസ്പി) കണക്കുകൂട്ടലുകള്‍ എന്നിവയില്‍ അറിവും അനിവാര്യമാണ്. എയർ-കൂള്‍ഡ് ചില്ലറുകള്‍, വാട്ടർ-കൂള്‍ഡ് ചില്ലറുകള്‍, ഡിസ്ട്രിക്‌ട് കൂളിംഗ്, ഡി എക്സ്, വി ആർ എഫ്, പാക്കേജ് എസി സിസ്റ്റങ്ങളെക്കുറിച്ചും, ഫയർഫൈറ്റിംഗ്, ഗ്യാസ് തുടങ്ങിയ മറ്റ് മെക്കാനിക്കല്‍ സേവനങ്ങളുടെ അടിസ്ഥാന ഡിസൈനിംഗിനെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം. മികച്ച എഴുത്ത്, ആശയവിനിമയ കഴിവുകളും ഈ തസ്തികയ്ക്ക് അനിവാര്യമാണ്.

യോഗ്യത:

  • മെക്കാനിക്കല്‍ എൻജിനീയറിംഗില്‍ ബിടെക് അല്ലെങ്കില്‍ ബി.ഇ ബിരുദം.
  • പ്ലാൻ, ഡിസൈൻ, പ്രിന്റ്, സ്പെസിഫിക്കേഷൻ, ഷെമാറ്റിക്സ് എന്നിവയില്‍ പ്രവൃത്തി പരിചയം.
  • യു എ ഇയില്‍ എംഇപി ഡിസൈൻ മേഖലയില്‍ കുറഞ്ഞത് 3 വർഷത്തെ പരിചയം.
  • സൂപ്പർമാർക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളിലെ പരിചയം അഭിലഷണീയം.
  • നിർമ്മാണ പ്രക്രിയകളെക്കുറിച്ചും പ്രായോഗിക രീതികളെക്കുറിച്ചും നല്ല അറിവ്.
  • ഓട്ടോകാഡ്, റെവിറ്റ്, എം എസ് ഓഫീസ് സോഫ്റ്റ്‌വെയർ എന്നിവയില്‍ പരിചയം.
  • മികച്ച ആശയവിനിമയ, സംഘടനാ കഴിവുകള്‍.
  • സജീവവും പ്രതികരണശേഷിയുള്ളതുമായ സമീപനം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക ലിങ്കിഡ് ഇന്‍ അക്കൌണ്ട് (https://www.linkedin.com/company/-lulu-retail/jobs/) വഴിയോ അപേക്ഷ സമർപ്പിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക