ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിശദാംശങ്ങൾ ചുവടെ വായിക്കാം.
സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്ക് 14 ഒഴിവുകളാണുള്ളത്. ജനറല്‍ സർജൻ (3), ഫിസിഷ്യൻ (2), സൈക്യാട്രിസ്റ്റ് (2), പീഡിയാട്രീഷ്യൻ (2), ഡെർമറ്റോളജിസ്റ്റ് (1), ഓർത്തോപീഡിക് സർജൻ (1), ഒഫ്താല്‍മോളജിസ്റ്റ് (1), പതോളജിസ്റ്റ്/മൈക്രോബയോളജിസ്റ്റ് (1), ഗൈനക്കോളജിസ്റ്റ് (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.ഗൈനക്കോളജിസ്റ്റിന് പരിചയാനുസരണം ശമ്ബളവും മറ്റുള്ളവർക്ക് പ്രതിമാസം 2 ലക്ഷം രൂപയുമാണ് വേതനം. യോഗ്യത: MD/DNB/DCH/DVD/MS/DO/DGO/DPM തുടങ്ങിയവ. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ 22 വൈകീട്ട് 6 മണി.
അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിങ്) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. ശമ്ബളം 55,000 രൂപ. M.Sc നഴ്സിങ് കൂടാതെ മൂന്ന് വർഷത്തെ ടീച്ചിങ് പരിചയം ആവശ്യം. നിശ്ചിത ഫോമിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും [email protected] എന്ന ഇമെയിലിലേക്ക് അയക്കണം. അവസാന തീയതി ഡിസംബർ 17 വൈകീട്ട് 5 മണി.
മെക്കാനിക്കല്‍ എൻജിനിയറിങ് ലക്ചറർ: ശമ്ബളം 30,000 രൂപ. ഫസ്റ്റ് ക്ലാസോടെ BE/B.Tech/BSc അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസല്‍, പകർപ്പുകളും സഹിതം ഡിസംബർ 17ന് രാവിലെ 10 മണിക്ക് വാക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.lakshadweep.gov.in സന്ദർശിക്കുക.















