കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുള്‍ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങള്‍ (HVAC) കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരിക്കും ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രധാനമായും ഉണ്ടാകുക.
പ്രധാന ഉത്തരവാദിത്തങ്ങള്‍:
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- എച്ച് വി എ സി സിസ്റ്റങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക
- അറ്റകുറ്റപ്പണികളും റിപ്പയർ ഷെഡ്യൂളുകളും ഏകോപിപ്പിക്കുക
- ഉപകരണങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുക (Troubleshooting)
- റൂട്ടിൻ പ്രിവന്റിവ് മെയിന്റനൻസ് നടത്തുക
- പുതിയ ഇൻസ്റ്റലേഷൻ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുക
- സുരക്ഷാ മാനദണ്ഡങ്ങളും EPA (Environmental Protection Agency) നിയമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക
- ടെക്നീഷ്യൻമാരുടെ ടീമിനെ നയിക്കുകയും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
അപേക്ഷകന് വേണ്ട യോഗ്യത:
- എച്ച് വി എ സി സിസ്റ്റങ്ങളില്‍ വിദഗ്ധമായ ട്രബിള്‍ഷൂട്ടിംഗ്കഴിവ്പ്ലം
- പ്ലംബിംഗ് സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവും പ്രിവന്റിവ് മെയിന്റനൻസ് പരിചയവും
- വൈദ്യുതി സംബന്ധിച്ച അടിസ്ഥാന ധാരണയും എച്ച് വി എ സിക്ക് വേണ്ട ഇലക്‌ട്രിക്കല്‍ ഘടകങ്ങളിലുള്ള പ്രാക്ടിക്കല്‍ അനുഭവവും
- ഇ പി എ മാനദണ്ഡങ്ങളും നടപ്പിലാക്കലും സംബന്ധിച്ച ശക്തമായ അറിവ്
- മികച്ച ലീഡർഷിപ്പും ടീം മാനേജ്മെന്റ് കഴിവും
- പ്രശ്നപരിഹാര ശേഷിയും മികച്ച ആശയവിനിമയ കഴിവും
- എച്ച് വി എ സി അല്ലെങ്കില്‍ ഇ പി എ സർട്ടിഫിക്കേഷനുകള്‍/ലൈസൻസുകള്‍ ഉണ്ടെങ്കില്‍ മുൻഗണനടെക്നീഷ്യൻമാരെ മേല്‍നോട്ടം വഹിച്ച് മെയിന്റനൻസ് ജോലികള്‍ കൈകാര്യം ചെയ്ത പരിചയം
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്‍റെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ പ്രൊഫൈലിലെ ജോബ് വിജ്ഞാപനം വഴി അപേക്ഷിക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















