ലുലു എൻഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലൈ 9 മുതല്‍ 12 വരെ നടക്കും. വർഷത്തില്‍ രണ്ടുതവണ മാത്രം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സെയിലില്‍ ഷോപ്പിംഗിനൊപ്പം ഭക്ഷണവും വിനോദവും ഉള്‍പ്പെടുന്ന സമ്പൂർണ അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു.മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി നാല് ദിവസവും ലുലു മാള്‍ രാവിലെ 9 മുതല്‍ പുലർച്ചെ 2 വരെ പ്രവർത്തിക്കും.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നിവയ്ക്ക് പുറമെ മാളില്‍ പ്രവർത്തിക്കുന്ന 500 – ലധികം മറ്റു ദേശീയ – അന്തർദേശീയ ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.
ലുലു ഹൈപ്പർമാർക്കറ്റില്‍ അരി, ഭക്ഷ്യഎണ്ണ, മസാലകള്‍, പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി നിത്യേന ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുകള്‍ ഒരുക്കിയിട്ടുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവയും കുറഞ്ഞ വിലയില്‍ ലഭ്യമാകും. ഡിറ്റർജന്റുകള്‍, ക്ലീനിംഗ് ലിക്വിഡുകള്‍, കിച്ചൻ എസൻഷ്യലുകള്‍ എന്നിവയ്ക്കും സൂപ്പർ സേവർ ഓഫറുകള്‍ ലഭിക്കും.
ലുലു ഫാഷൻ സ്റ്റോറില്‍ പ്രമുഖ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ വസ്ത്രങ്ങള്‍ക്കും ഫാഷൻ ഉത്പന്നങ്ങള്‍ക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മെൻസ്, വിമൻസ്, കിഡ്സ് വെയർ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഫ്ലാറ്റ് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരികള്‍, ചുരിദാറുകള്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍, എത്നിക്, കാഷ്വല്‍ വെയർ എന്നിവയുടെ വിപുലമായ ശേഖരത്തിനും പ്രത്യേക ഡിസ്കൗണ്ടുകളുണ്ട്. മുൻനിര ബ്രാൻഡുകളുടെ ചെരിപ്പുകള്‍, ലഗേജുകള്‍, ട്രാവല്‍ ബാഗുകള്‍ എന്നിവയ്ക്കും ആകർഷകമായ ഓഫറുകള്‍ ലഭ്യമാകും.
ലുലു കണക്ടില്‍ സ്മാർട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയർ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമെ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള പർച്ചേസുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10 ശതമാനം വരെ അധിക കാഷ്ബാക്ക് ലഭിക്കും.
ലുലുവിന്റെ സ്റ്റോറുകള്‍ക്ക് പുറമെ മാളിലെ 200-ലധികം ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും ലുലു ഓണ്‍ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ ലഭ്യമാകും. വസ്ത്രങ്ങള്‍, സൗന്ദര്യവർധക വസ്തുക്കള്‍, ആഭരണങ്ങള്‍, ഫാഷൻ ഉത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നാല് ദിവസവും പ്രത്യേക ബ്രാൻഡ് ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദകേന്ദ്രമായ ഫണ്‍ട്യൂറയില്‍ റൈഡുകള്‍ക്കും ഗെയിമുകള്‍ക്കും പ്രത്യേക ഓഫർ പാക്കേജുകള്‍ ലഭിക്കും. നാല് ദിവസവും രാത്രി 12 മുതല്‍ പുലർച്ചെ 2 വരെ പ്രത്യേക ഓഫറുകള്‍ക്കൊപ്പം ബൗളിങ് മത്സരവും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്‌നൈറ്റ് സെയിലിന്റെ ഭാഗമായി ഫണ്‍ട്യൂറ പുലർച്ചെ 2 വരെ പ്രവർത്തിക്കും.
ഫുഡ് കോർട്ടുകളിലും മിഡ്‌നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്, ചൈനീസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റല്‍ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകും. നാല് ദിവസവും ഫുഡ് കോർട്ടുകള്‍ പുലർച്ചെ 2 വരെ പ്രവർത്തിക്കും.
സെയില്‍ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് ഉപഭോക്താക്കള്‍ക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ മുഴുവൻ സ്റ്റോറുകളിലും അധിക ബില്ലിംഗ് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാളിലെത്തുന്ന വാഹനങ്ങളുടെ സുഗമമായ പ്രവേശനത്തിനും പാർക്കിങ്ങിനുമായി പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും അധിക ജീവനക്കാരെയും നിയോഗിക്കും. പ്രായമായവർക്കും കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെല്‍പ്പ് ഡെസ്കുകളും അധിക സുരക്ഷാ ജീവനക്കാരും മാളിലുടനീളം സേവനമൊരുക്കും.

















