ലുലുവില്‍ എസി ഫെസ്റ്റിന് തുടക്കമായി. വിവിധ ബ്രാൻഡഡ് എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ എയർ കണ്ടീഷണറുകള്‍ ലഭ്യമാക്കിയാണ് ലുലു കണക്‌ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് കുറഞ്ഞ വിലയിലുള്ളതും പ്രീമിയം എസിയും ലുലു എസി ഫെസ്റ്റിലൂടെ ലഭ്യമാകും. കൂടാതെ പഴയ എസികള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാനും സാധിക്കും.
20 ശതമാനം വരെ ക്രഡിറ്റ് കാർഡ് ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രി ഇൻസ്റ്റാലേഷനൊപ്പം 2026 സ്റ്റാർ റേറ്റഡ് മോഡലുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഈ വേനല്‍ കാലത്ത് എസി വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഓഫർ ഉപയോഗപ്പെടുത്താം. സീറോ ഡൗണ്‍ പേയ്മെന്റ് വഴി എ സി വാങ്ങാനും അവസരമുണ്ട്. എല്‍.ജി, സാംസങ്ങ്, ഡൈകിൻ, ഗോദറേജ് ഉള്‍പ്പടെ 12ല്‍ അധികം എസി ബ്രാൻഡുകള്‍ ലുലു കണക്റ്റില്‍ എസി ഫെസ്റ്റിന്റെ ഭാഗമാകും. നിബന്ധനകള്‍ ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായികൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റിന് കൊച്ചി ലുലുമാളില്‍ തുടക്കമായി. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാല്‍ ലുലു ഫ്ലവർ ഫെസ്റ്റ് ശ്രദ്ധേയമാണ്. പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് ഫ്ലവർ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്.ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാണ്. ഫ്ലവർ ഫെസ്റ്റിന്റെ ഭാഗമായി പുഷ്പങ്ങളാല്‍ മാള്‍ അലങ്കരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുള്ള ലിറ്റില്‍ പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരവും: ലുലു ഫണ്‍ട്യൂറ ഒരുക്കുന്ന ലിറ്റില്‍ ഷെഫ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ഫെസ്റ്റ് 18ന് സമാപിക്കും.71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍ ; 2025 സാമ്പത്തിക വർഷത്തില്‍ നിക്ഷേപകർക്ക് മികച്ച നേട്ടംഅബുദാബി : 2025ലെ സാമ്പത്തിക വർഷത്തില്‍ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ല്‍. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയില്‍ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു.വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.
2025ല്‍ മാത്രം 20 പുതിയ സ്റ്റോറുകള്‍ ലുലു തുറന്നു. 2026 -2028 വർഷത്തില്‍ 50 പുതിയ സ്റ്റോറുകള്‍ കൂടി ലുലു തുറക്കും.വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വില്‍പ്പനയില്‍ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന് അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓണ്‍ലൈൻ ഉപഭോക്താക്കളുടെ സാന്നിദ്ധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബല്‍ രേഖപ്പെടുത്തി. ലുലുവിന്റെ ഹാപ്പിനെസ് ലോയല്‍റ്റി മെമ്പർഷിപ്പിച്ചില്‍ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും മികച്ച വർധനവ് രേഖപ്പെടുത്തി. 8.4 മില്യണ്‍ പേർ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങളാണ്.
















