ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ അബുഷഗാറയില്‍ താമസിക്കുന്ന റിതിക, സഹോദരനൊപ്പം സബ അല്‍നൂർ ക്ലിനിക്കിലേക്ക് രക്തം നല്‍കാനായി പോയിരുന്നു. രക്തദാനം കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ സഹോദരൻ തിരിച്ചെത്തിയപ്പോള്‍ റിതികയെ കാണാതായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->