വനിതാ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബദലിയിലെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഭാര്യയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. സര്‍വീസിനിടയില്‍ യാത്രക്കാരെ ശ്രദ്ധിക്കാതെ ഡ്രൈവറും കണ്ടക്ടറും ഏറെ നേരം സംസാരിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















