നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍ പൂമാല ചാർത്തുന്ന ചിത്രങ്ങളും വീ‌ഡിയോയുമാണ് അൻസിയ പങ്കുവച്ചത്. ഇതോടെ ഇരുവരും വിവാഹിതരായെന്ന രീതിയില്‍ വാർത്തകള്‍ വന്നു.

ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.വൈറലാകാൻ വേണ്ടിയാണ് അൻസിയയെ വിവാഹം കഴിക്കുന്നു എന്ന രീതിയില്‍ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ വീഡിയോയ്ക്ക് താഴെ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ലെന്നും അൻസിയ പ്രതികരിച്ചു. തെലുങ്കു സീരിയലിലെ രണ്ട് ആർട്ടിസ്റ്റുകള്‍ ചെയ്ത ഒരു റീല്‍ റീക്രിയേറ്റ് ചെയ്യുകയായിരുന്നു. മലയാളി പ്രേക്ഷകർ ഇത് എങ്ങനെ എടുക്കും എന്നറിയാൻ വേണ്ടി ചെയ്തതാണ്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തുവെന്ന് അൻസിയയും പ്രാർത്ഥനയും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ നസ്സ കമന്റുകളാണ് ലഭിച്ചത്. അതാണ് ഞങ്ങളുടെ ധൈര്യം. അതു കൊണ്ടാണ് ഞങ്ങള്‍ സത്യം ഇതുവരെ പുറത്തുപറയാതിരുന്നത്. അടുത്തതായി ഞങ്ങള്‍ ഒരു ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്തു വച്ചിട്ടുണ്ട്. അത് സർപ്രൈസാണെന്നും ഇരുവരും പറഞ്ഞു.തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അൻസി വേറെ വിവാഹം കഴിച്ചതാണെന്നും പ്രാർത്ഥന വ്യക്തമാക്കി. അൻസിക്ക് ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയില്‍ ഉള്ളത് എന്നും പ്രാർത്ഥന പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക