നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.

വിവാദങ്ങള്‍ക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ആദ്യമായി പങ്കെടുത്ത സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ ഏറ്റുപറച്ചില്‍. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച്‌ തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ- വാര്‍ത്താ സമ്മേളനം പൂര്‍ണരൂപം | Soothravakyam

നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ #Soothravakyam #ShineTomChacko #VincyAloshious #PressMeet

Posted by Asianet News on Tuesday, July 8, 2025

താൻ ഏറെ ആരാധിച്ച വ്യക്തിയില്‍ നിന്നുണ്ടായ അപ്രതീക്ഷിതമായ അനുഭവം ഞെട്ടിച്ചതുകൊണ്ടാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് നടി വ്യക്തമാക്കി. ഷൈനിന്റെ മാറ്റം കാണുമ്ബോള്‍ ബഹുമാനമെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമെന്നും വിൻസി പറഞ്ഞു. സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച്‌ നടൻ ഷൈൻ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്. പോലീസില്‍ പരാതി നല്‍കിയില്ലെങ്കിലും താര സംഘടനയായ അമ്മയുടെ ഇന്റേണല്‍ കമ്മിറ്റി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക