ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാ‌ർഹിക ഉപഭോക്താക്കള്‍ക്കും ‍അ‌വരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ കൂടി എല്‍പിജി ലഭ്യമാക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ?

അധികം പേർക്കും എല്‍പിജി ഇൻഷുറൻസിനെ കുറിച്ച്‌ അറിവില്ലായിരിക്കും. 50 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നല്‍കേണ്ട ആവശ്യമില്ല. തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻഷുറൻസ് പരിരക്ഷ എപ്രകാരം?

MyLPG.in പ്രകാരം, പെട്രോളിയം കമ്ബനികളാണ് എല്‍പിജി സിലിണ്ട‌ർ ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ അപകട പരിരക്ഷ ഉറപ്പാക്കുന്നത്. വിവധ ഇൻഷുറൻസ് കമ്ബനികളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗ്യാസ് ചോർച്ചയ്‌ക്കോ സ്‌ഫോടനത്തിനോ എല്‍പിജി ഉപഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും.ഒരു കുടുംബാംഗത്തിന് 10 ലക്ഷം രൂപ വീതം 50 ലക്ഷം രൂപയാണ് കുടുംബത്തിനുള്ള പരമാവധി പരിരക്ഷ. സ്വത്ത് നാശനഷ്ടങ്ങള്‍ക്ക് 2 ലക്ഷം രൂപ, മരണത്തിന് 6 ലക്ഷം രൂപ, ചികിത്സാ ചെലവുകള്‍ക്ക് 30 ലക്ഷം രൂപ (അംഗത്തിന് 2 ലക്ഷം രൂപ) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എങ്ങനെ ക്ലെയിം ചെയ്യാം?

എല്‍പിജി സിലിണ്ടറുമായി ബന്ധപ്പെട്ട് അപകടം സംഭവിച്ചാല്‍ സമീപത്തെ പോലീസ് സ്റ്റേഷനിലും എല്‍പിജി വിതരണം ചെയ്യുന്ന ഗ്യാസ് ഏജൻസിയേയും വിവരം അറിയിക്കേണ്ടത് നിർണായകമാണ്. തുടർന്ന് നിയോഗിക്കപ്പെട്ട ഇൻഷുറൻസ് കമ്ബനി അപകടത്തെ കുറിച്ച്‌ അന്വേഷിക്കും. അവർ നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലെയിം നടപടികള്‍ തനിയെ ആരംഭിക്കുന്നു.

എല്‍പിജി സിലിണ്ടറിന്റെ അപകട വിവരം പോലീസ് സ്റ്റേഷനിലും ഗ്യാസ് ഏജൻസിയേയും അറിയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ക്ലെയിം നടപടികള്‍ക്കായി ഉപഭോക്താവ് ഓടിനടക്കേണ്ട ആവശ്യമില്ല. പോലീസ് റിപ്പോർട്ട്, മെഡിക്കല്‍ ബില്ലുകള്‍, ബാധകമെങ്കില്‍ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതിയിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക